കടപ്പുറം: തൊട്ടാപ്പ് ഹാരിസ് ചികിത്സാ സഹായ നിധിയിലേക്ക് കടപ്പുറം ആശുപത്രിപ്പടി ഒയാസിസ് ഗ്രൂപ്പ് സ്വരൂപ്പിച്ച 50,000 രൂപ കൈമാറി. സമിതി ചെയർമാൻ എ.കെ അബ്ദുൽ കരീം തുക ഏറ്റുവാങ്ങി. വട്ടേക്കാട് ബർദാൻ തങ്ങൾ നേർച്ചയിലേക്ക് ഒയാസിസ് ഗ്രൂപ്പ് നടത്തിയ കാഴ്ചയിൽ ആഘോഷങ്ങൾ കുറച്ച് മിച്ചം വെച്ച സംഖ്യയാണ് സമിതിയെ ഏൽപിച്ചത്. ചടങ്ങിൽ ഒയാസിസ് ഭാരവാഹികളായ നിസാം കുന്നത്ത്, റാഫി കിഴക്കേതിൽ, മുഹമ്മദ് പുതുവീട്ടിൽ, ഹാഷിർ പി.കെ, ഷാജഹാൻ റ്റി.എസ്, അക്ബർ പി.എം, ഷിഹാബ് പി.എം, ചികിൽസാ സമിതി ഭാരവാഹികളായ പി.വി. ഉമ്മർകുഞ്ഞി, പി.കെ. അബൂബക്കർ, മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് സെക്രട്ടറി പി.എം മുജീബ്, ഷെഹീം റമളാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.