Tuesday, February 25, 2025

ഗുരുവായൂര്‍ നഗര കുടുംബാരോഗ്യ കേന്ദ്രത്തിന് വീണ്ടും ദേശീയ ഗുണനിലവാര അംഗീകാരം

ഗുരുവായൂർ: ഗുരുവായൂർ നഗര കുടുംബാരോഗ്യ കേന്ദ്രത്തിന് 87.08 സ്കോറോടെ  നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്) പുന:അംഗീകാരം ലഭിച്ചു. എന്‍.ക്യു.എ.എസ് അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും.

ദേശീയ അംഗീകാരം നേടിയെടുക്കുന്നതിന്  പരിശ്രമിച്ച നഗരരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ, ജീവനക്കാർ, ഹോസ്പിറ്റൽ മേനേജിംഗ് കമ്മിറ്റി അംഗങ്ങൾ നഗരസഭ ആരോഗ്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ – അംഗങ്ങൾ, എൻ എച്ച് എം ജില്ലാ പ്രോഗ്രാം ഓഫീസ് ജീവനക്കാർ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments