ചാവക്കാട്: ചാവക്കാട് നഗരസഭയിലെ അംഗൻവാടികൾക്ക് 2024- 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫർണിച്ചർ വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ കെ.കെ മുബാറക് അധ്യക്ഷത വഹിച്ചു. നഗരസഭ ഐ.സി.ഡി.എസ് സൂപ്പർവൈസർ വി.വി ദീപ സ്വാഗതം പറഞ്ഞു. നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലിം, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്, വിദ്യാഭ്യാസ കലാകായിക കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ എന്നിവർ സംസാരിച്ചു. 21-ാം വാർഡ് കൗൺസിലർ കെ.പി രഞ്ജിത്ത് കുമാർ നന്ദി പറഞ്ഞു. നഗരസഭ പരിധിയിലെ 38 അംഗൻവാടികൾക്ക് 6 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. അംഗൻവാടികളുടെ പ്രവർത്തനത്തിന് ആവശ്യമായ കസേരകൾ, മേശകൾ, കുട്ടികൾക്കുള്ള ഇരിപ്പിടങ്ങൾ തുടങ്ങിയ ഫർണിച്ചറുകളാണ് വിതരണം ചെയ്തത്. വിവിധ ജനപ്രതിനിധികൾ അംഗൻവാടി പ്രവർത്തകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.