ചാവക്കാട്: ഗോൾഡൻ അബാക്കസിന്റെ കീഴിൽ നടന്ന സംസ്ഥാനതല ഗോൾഡൻ അബാക്കസ് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി എം.ഐ.സി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ മിദിഹ. അസാധാരണമായ വേഗതയും പരിശീലനവും ആവശ്യമായ ഈ മേഖലയിൽ തെറ്റുകൂടാതെ കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യം പൂർത്തിയാക്കിയ ഫാത്തിമ മിദിഹയുടെ പ്രത്യേക കഴിവിനെ സ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദ് മഹറൂഫ് വാഫി അഭിനന്ദിച്ചു. അകലാട് നാലകത്ത് വീട്ടിൽ മൻസൂർ – റംല ദമ്പതികളുടെ മകളാണ് ഫാത്തിമ മിദിഹ’ എം.ഐ.സി സ്കൂളിൽ ഈ വർഷം ആരംഭിച്ച ഗോൾഡൻ അബാക്കസിന്റെ കീഴിലുള്ള കോകരിക്കുലം ആക്ടിവിറ്റീസിന്റെ ഭാഗമായി കുട്ടികൾക്ക് പരിശീലനം നൽകിയിരുന്നു. പ്രത്യേകം പരിശീലനം ലഭിച്ച സ്കൂൾ അധ്യാപിക മിനിയുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. സംസ്ഥാനതലത്തിൽ നടന്ന മത്സരത്തിൽ എം.ഐ.സി സ്കൂളിൽ നിന്ന് 11 വിദ്യാർഥികൾ പങ്കെടുത്തു.