Tuesday, February 25, 2025

ഗുരുവായൂർ സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ രോഗികൾക്കായി പ്രാർത്ഥന ദിനം ആചരിച്ചു

ഗുരുവായൂർ: ഗുരുവായൂർ സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ ലൂർദ് മാതാവിന്റെ തിരുനാൾ ദിനത്തിൽ രോഗികൾക്കായി പ്രാർത്ഥന ദിനം ആചരിച്ചു. രോഗികൾക്ക് വേണ്ടി കുമ്പസാരവും പ്രത്യേക തൈലാഭിഷേക പ്രാർത്ഥനകളും തുടർന്ന് കുർബാനയും ഉണ്ടായി. പരിശുദ്ധ ലൂർദ് മാതാവിന്റെ ഗ്രോട്ടോയിലേക്ക് തിരുപ്രദക്ഷിണവും നൊവേനയും നടന്നു. തിരുക്കർമ്മങ്ങൾക്ക് വികാരി ഫാദർ സെബി ചിറ്റാട്ടുകര നേതൃത്വം നൽകി. ജെബിൻ ജാക്‌സി, അലൻ തരകൻ, അനിക മിൽട്ടൺ, ഹന്ന മാർഗരറ്റ്, സി.എസ് ധാൻ, അബിൻ തോംസൺ, ഫെലിക്സ് റൊസാരിയോ, ടി.ടി സെബു എന്നിവർ നേതൃത്വം നൽകി. സി.എൽ.സിയും വിൻസന്റ്‌ ഡി പോൾ സംഘടനയും സംയുക്തമായാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments