ചാവക്കാട്: സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ദിനത്തോടനുബന്ധിച്ച് എടക്കഴിയൂർ ആർ.പി.എം.എം യു.പി സ്കൂളിൽ സുരക്ഷ ദിനറാലി സംഘടിപ്പിച്ചു. പെൺകുട്ടികളുടെ അവകാശങ്ങളെ കുറിച്ചും സുരക്ഷയെ കുറിച്ച് ദിൽഹ ഫാത്തിമ, ഷെസ സലീം എന്നിവർ സംസാരിച്ചു. കുട്ടികൾ പങ്കെടുത്ത റാലിയും നടന്നു. അധ്യാപകരായ ഷൈനി, ലിൻ്റ, റഹീന, ഡെജോ എന്നിവർ നേതൃത്വം നൽകി.