ചാവക്കാട്: മസ്തിഷ്ക്കാഘാതത്തെ തുടർന്ന് സ്‌കൂൾ മാനേജർ മരിച്ചു. വെള്ളറക്കാട് വിവേക സാഗരം യു.പി സ്കൂൾ മാനേജർ ചാവക്കാട് മുതുവു ട്ടൂർ കോടതിപ്പടി പള്ളിയത്ത് ഹൈമൺ (58) ആണ് മരിച്ചത്. ഞായറാഴ്‌ച വൈകീട്ട് ചീരംകുളം ക്ഷേത്രോത്സവം കാണാനെത്തിയപ്പോൾ ശക്തമായ തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് (ബുധൻ) ഉച്ചയ്ക്ക് ഒരുമണിക്ക് പാമ്പാടി ഐവർമഠത്തിൽ നടക്കും. ഭാര്യ: സുഷമ ( അധ്യാപിക, മേഴത്തൂർ ഗവ. എച്ച്.എസ്.എസ്)
മക്കൾ: സൂരജ്, സുപ്രഭ. മരുമക്കൾ: കീർത്തന, ഡോ. രഞ്ജിത്ത്.