ചാവക്കാട്: സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയിലേക്ക് ചാവക്കാട് ഏരിയയിൽ നിന്നും ഇത്തവണ മൂന്നുപേർ. ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.വി അബ്ദുൽഖാദറിനെ കൂടാതെ ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി ശിവദാസ്, ഡി.വൈ.എഫ്.ഐ സംസ്ഥാന മുൻ ജോയിൻ്റ് സെക്രട്ടറി സി സുമേഷ് എന്നിവരാണ് ജില്ലാ കമ്മിറ്റിയിൽ ഇത്തവണ ഇടം നേടിയത്.