ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തില്‍ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവായി ലഭിച്ചത് 5,04,30,585 രൂപ. കൂടാതെ രണ്ട് കിലോ 16 ഗ്രാം 700 മി.ഗ്രാം സ്വര്‍ണ്ണവും 11 കിലോഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്രസർക്കാർ പിന്‍വലിച്ച രണ്ടായിരം രൂപയുടെ എട്ടും, ആയിരം രൂപയുടെ നാലും, അഞ്ഞൂറിന്റെ 52 നോട്ടുകളും ഇത്തവണ ഭണ്ഡാരത്തിൽ നിന്നും ലഭിച്ചു. എസ്.ബി.ഐ ഗുരുവായൂര്‍ ശാഖക്കായിരുന്നു ഈ മാസത്തെ എണ്ണല്‍ ചുമതല. ഇ- ഭണ്ഡാരങ്ങള്‍ വഴി 2.99 ലക്ഷം രൂപയാണ് ലഭിച്ചത്. കിഴക്കേ നട എസ്.ബി.ഐ ഇ – ഭണ്ഡാരം വഴി 232150 രൂപയും, കിഴക്കേ നട പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ- ഭണ്ഡാരം വഴി 6874 രൂപയും, പടിഞ്ഞാറെ നടയിലെ യു.ബി.ഐ ഇ – ഭണ്ഡാരം വഴി 54448 രൂപയും ഐ.സി.ഐ.സി.ഐ ഇ – ഭണ്ഡാരം വഴി 5954 രൂപയുമാണ് ലഭിച്ചത്.