ഒരുമനയൂർ: എൽ.എൽ.ബി പരീക്ഷയിൽ ഉന്നത മാർക്കോടെ വിജയം നേടി കേരള ഹൈക്കോടതിയിൽ നിന്ന് അഭിഭാഷകയായി എൻറോൾ ചെയ്ത ഷമീന ഷിഹാബുദ്ദീനെ മഹിള കോൺഗ്രസ് ഒരുമനയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ജില്ല സെക്രട്ടറി ജാനകി ടീച്ചർ ഉപഹാരം സമർപ്പിച്ചു. ബ്ലോക്ക് സെക്രട്ടറിമാരായ ലീന സജീവൻ, ആരിഫ ജൂഫൈർ, ജ്യോതി എന്നിവർ നേതൃത്വം നൽകി.