ഗുരുവായൂർ: ബി.ജെ.പി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ അനുസ്മരണം സംഘടിപ്പിച്ചു. ബി.ജെ.പി തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ഗുരുവായൂർ ഏരിയ പ്രസിഡൻ്റ് മനീഷ് കുളങ്ങര, ജിഷാദ് ശിവൻ, പ്രസന്നൻ വലിയപറമ്പിൽ, മനോജ് പൊന്നുപറമ്പിൽ, സിബീഷ് പാക്കത്ത്, കൃഷ്ണൻ നളന്ദ, പി.ജി സൂര്യൻ, ഇന്ദിര സൂര്യൻ എന്നിവർ പങ്കെടുത്തു.