ഗുരുവായൂർ: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ യൂത്ത് മൂവ്മെന്റ് സമ്മേളനം സമാപിച്ചു. എസ്.എൻ.ഡി.പി ഗുരുവായൂർ യൂണിയൻ സെക്രട്ടറി പി.എ സജീവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ബോർഡ് അംഗം എ.എസ് വിമലാനന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ദിനിൽ മാധവ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ കൗൺസിലർമാരായ കെ.കെ രാജൻ, കെ.ജി ശരവണൻ, യൂത്ത് മൂവ്മെൻ്റ് ജോയിൻ്റ് സെക്രട്ടറി അരുൺ പട്ടണത്ത്, വി.എ കൃഷ്ണരാജ് എന്നിവർ സംസാരിച്ചു. യൂത്ത് മൂവ്മെൻ്റ് യൂണിയൻ കൺവീനർ വി.ആർ പ്രസന്നൻ സ്വാഗതവും സുജിത്ത് മോഹൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുത്തു.
