Friday, May 9, 2025

യാത്രക്കാരുടെ ശ്രദ്ധക്ക്; എടമുട്ടത്ത് ഇന്ന് ഗതാഗത നിയന്ത്രണം

വാടാനപ്പള്ളി: തൈപ്പൂയത്തിന്റെ ഭാഗമായി എടമുട്ടത്ത് ഇന്ന് (ചൊവ്വ) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2.30 വരെയും രാത്രി 11 മുതൽ ബുധനാഴ്ച പുലർച്ചെ 2.30 വരെയുമാണ് നിയന്ത്രണം. തൃപ്രയാർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തൃപ്രയാർ ജങ്ഷനിൽനിന്ന് കിഴക്കോട്ട് തിരിഞ്ഞ് കിഴക്കേ ടിപ്പുസുൽത്താൻ റോഡ് വഴി തെക്കോട്ടും കൊടുങ്ങല്ലൂർ ഭാഗത്തുനിന്ന് തൃപ്രയാർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാലപ്പെട്ടി ജങ്ഷനിൽനിന്ന് പടിഞ്ഞാറ് തിരിഞ്ഞ് പടിഞ്ഞാറെ ടിപ്പുസുൽത്താൻ റോഡ് വഴി തളിക്കുളം ഭാഗം വഴിയും സഞ്ചരിക്കണം. പോകണം. ചാവക്കാട് ഭാഗത്ത് നിന്നും ദേശീയപാത വഴി വരുന്ന ഹെവി വാഹനങ്ങളായ ട്രെയിലറുകൾ, കണ്ടെയ്‌നറുകൾ തുടങ്ങിയവ ഈ സമയത്ത് നാട്ടികയിൽ പുതുതായി റോഡ് പണിനടക്കുന്ന ഭാഗത്തും കൊടുങ്ങല്ലൂർ ഭാഗത്തുനിന്നുവരുന്ന മേൽവിഭാഗത്തിൽപ്പെടുന്ന വാഹനങ്ങൾ പാലപ്പെട്ടി ജങ്ഷനു മുൻപായും നിർത്തിയിടണമെന്ന് വലപ്പാട് പോലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments