ചാവക്കാട്: ചാവക്കാട് മർച്ചൻ്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ധീൻ അനുസ്മരണം സംഘടിപ്പിച്ചു. ചാവക്കാട് വ്യാപാര ഭവന് മുന്നിൽ നടന്ന അനുസ്മരണയോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും ചാവക്കാട് മർച്ചൻ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ജോജി തോമസ് ഉദ്ഘാടനം ചെയ്തു. ട്രഷറർ കെ കെ സേതുമാധവൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എൻ സുധീർ, സെക്രട്ടറിമാരായ പി.എസ് അക്ബർ, എ.എസ് രാജൻ, സെക്രട്ടറിയേറ്റ് മെമ്പർ ആർ.എസ് ഹമീദ്, വനിത വിംഗ് പ്രസിഡന്റ് ഫാദിയ ഷഹീർ, കെ.കെ രാജശ്രീ എന്നിവർ സംസാരിച്ചു.