കുന്നംകുളം: യു.എ.ഇയിൽ നടക്കുന്ന കേച്ചേരിയൻസ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന കേച്ചേരി ആയമുക്ക് ബ്ലാക്ക് ആൻ്റ് വൈറ്റ് ക്ലബിന്റെ ജേഴ്സി പ്രകാശനം ചെയ്തു. പട്ടിക്കര ടെർഫിൽ നടന്ന ചടങ്ങിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഡിസൈനറുമായ സിയാ ചാവക്കാട് സ്റ്റാർ സ്പോർട്സ് വെയർ ആയമുക്ക് സ്പോൺസർ ചെയ്ത ജേഴ്സിയുടെ പ്രകാശനം നിർവ്വഹിച്ചു. ക്ലബ് ജോയിന്റ് സെക്രട്ടറി ജാഫർ സ്വാഗതം പറഞ്ഞു. ക്ലബ്ബ് പ്രസിഡണ്ട് ഷാവൽ അധ്യക്ഷത വഹിച്ചു. ഫുട്ബോൾ ടീം മാനേജർ നൗഫൽ, ടീം മുൻ ക്യാപ്റ്റൻ റഫീഖ് എന്നിവർ സംസാരിച്ചു. ഫെബ്രുവരി 23നാണ് ടൂർണമെന്റ് നടക്കുന്നത്.