പുന്നയൂർ: പത്തോളം ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടുകയും 2024-2025 ബാല പുരസ്കാരം നേടുകയും ചെയ്ത ഐറിൻ സുഹൈലിന് അകലാട് മഹല്ല് സംരക്ഷണ സമിതി സ്നേഹാദരവ് നൽകി. അകലാട് മഹല്ല് സംരക്ഷണ സമിതി അധ്യക്ഷൻ ഉമ്മർ ഓളങ്ങാട്ട്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഇ.പി അലി, എം.ടി ഹസ്സൻ ഹാജി, എ.പി അബൂബക്കർ, കെ.വി യൂസഫ് ഹാജി, നൂറുദ്ദീൻ പെരുമ്പുള്ളി തുടങ്ങിയവർ സ്നേഹാദരവ് ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്, കലാംസ് വേൾഡ് റെക്കോർഡ് തുടങ്ങി പത്തോളം ബുക്ക് ഓഫ് റെക്കോർഡിൽ ഐറിൻ സുഹൈൽ ഇടം നേടിയിട്ടുണ്ട്. 2024 – 2025 ബാല പുരസ്കാരവും ഈ മിടുക്കി കരസ്ഥമാക്കിയിരുന്നു.