ഗുരുവായൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ പ്രസിഡണ്ട് ടി നസറുദ്ധീൻ്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ മർച്ചന്റ്സ് അസോസിയേഷൻ അനുസ്മണ യോഗം സംഘടിപ്പിച്ചു. ഗുരുവായൂർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് ടി.എൻ. മുരളി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. റഹ്മാൻ തിരുനെല്ലൂർ, കെ. രാധാകൃഷ്ണൻ, മനോജ് മേനോൻ, എം.ആനന്ദ്, ടി.സി ആൻ്റണി, എം.ആർ ലളിത, സിന്ധു പ്രദീപ് എന്നിവർ സംസാരിച്ചു.