ഗുരുവായൂർ: കണ്ടാണശ്ശേരി പാരീസ് റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. കോക്കൂർ മുക്കലശ്ശേരി ബവിനാ(24)ണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.