കടപ്പുറം: കടപ്പുറം വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ 2000 -2001 പത്താം ക്ലാസ് ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു. പി.ടി.എ മുൻ പ്രസിഡണ്ട് സി.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. മുനീർ ചിന്നക്കൽ അധ്യക്ഷത വഹിച്ചു. റാഫി ചക്കര സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് പി.എം മുജീബ്, മറ്റു അധ്യാപകർ എന്നിവർ സംസാരിച്ചു. സുജ നന്ദി പറഞ്ഞു. മുൻ അധ്യാപകർ, പി.ടി.എ മുൻ പ്രസിഡൻ്റ്, പി.ടി എ പ്രസിഡന്റ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.