പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് 13-ാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. എടക്കഴിയൂർ അൻസാറുൽ ഇസ്ലാം മദ്രസക്ക് സമീപം നടന്ന ക്യാമ്പ് എം കുഞ്ഞിമുഹമ്മദ് ഉത്ഘാടനം ചെയ്തു. ടി.കെ ഉസ്മാൻ, വി.പി മൊയ്‌ദു ഹാജി, ആച്ചപ്പുള്ളി സലീം, നൂറു വട്ടം പറമ്പിൽ, ഷാഫി എടക്കഴിയൂർ തുടങ്ങിയവർ നേതൃത്വം നൽകി.