ഒരുമനയൂർ: ഒരുമനയൂർ അമൃത സ്കൂൾ പരിസരം 164-ാം നമ്പർ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനും പൊതു ടാപ്പ് പുനസ്ഥാപിക്കുന്നതിനുമായി വാട്ടർ അതോറിറ്റിക്കും ഒരുമനയൂർ പഞ്ചായത്തിനും മാസ്സ് പെറ്റീഷൻ സമർപ്പിക്കാൻ ഒപ്പ് ശേഖരണം നടത്തി. ലീന സജീവൻ ഉദ്ഘാടനം ചെയ്തു. ഹിഷാം കപ്പൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ നസീർ മൂപ്പിൽ, ജമാൽ പെരുമ്പാടി, ബൂത്ത് കൺവീനർ കേശവൻ എന്നിവർ നേതൃത്വം നൽകി.