Wednesday, March 12, 2025

കടപ്പുറം പഞ്ചായത്ത് പൂന്തിരുത്തി പത്തായം റോഡ് നാടിന് സമർപ്പിച്ചു

കടപ്പുറം: കടപ്പുറം പഞ്ചായത്ത് നാലാം വാർഡിൽ പൂന്തിരുത്തിയിൽ പത്തായം റോഡ് നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്വാലിഹ ഷൗക്കത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ മുഹമ്മദ് നാസിഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ വി.പി മൻസൂർ അലി മുഖ്യാതിഥിയായി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശുഭ ജയൻ, പഞ്ചായത്ത് അംഗം സുനിത പ്രസാദ്, ആശ വർക്കർ സുലൈഖ, മുഹമ്മദ് ഇഖ്ബാൽ, അശോകൻ, മജീദ്, ഹൈദർ, അബ്ദുൽ ഖാദർ, അഷറഫ്, ജഹാംഗീർ എന്നിവർ സംസാരിച്ചു. ആർ.വി യൂനസ്, മുഹമ്മദ് നാസിഖ്, ആഫിദ് ബാബു, ഫർഷാദ്, നാസർ, അമീന്‍ യൂനസ്, ആഫാക്ക് എന്നിവർ  നേതൃത്വം നൽകി. സ്വാഗതസംഘം കൺവീനർ ചെയർമാൻ മുഹമ്മദ് സ്വാഗതവും വൈസ് ചെയർമാൻ മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു. 2024-25 കടപ്പുറം പഞ്ചായത്തിൻ്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം വികസന ഫണ്ടിൽ നിന്ന് 3 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച പത്തായം റോഡ് പ്രദേശത്തെ 15 ഓളം കുടുംബങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഇൻറ്റർലോക്കാണ് ചെയ്തിട്ടുള്ളത്. 60 മീറ്റർ നീലത്തിലും ഒമ്പത് അടി വീതിയിലുമുള്ളതാണ് പത്തായം റോഡ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments