ഗുരുവായൂർ: കേന്ദ്ര സർക്കാറിന്റെ കർഷക ദ്രോഹ ജനദ്രോഹ ബജറ്റ് നിർദ്ദേശങ്ങൾക്കെതിരെ അഖിലേന്ത്യ കിസാൻ സഭ പ്രവർത്തകർ ബജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. അഖിലേന്ത്യ കിസാൻ സഭ ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ പടിഞ്ഞാറെ നടയിൽ നടന്ന പ്രതിഷേധ സമരം കിസാൻ സഭ ജില്ല ജോയിൻ്റ് സെക്രട്ടറി പി.ടി പ്രവീൺ പ്രസാദ് ഉദ്ഘാടനം ചെയ്തു. കിസാൻ സഭ ജില്ലാ കമ്മറ്റി അംഗം കെ.കെ ജ്യോതിരാജ് അധ്യക്ഷത വഹിച്ചു. ബിന്ദു പുരുഷോത്തമൻ, ഷംസു അമ്പലത്ത്, സുരേഷ്, ജിതേഷ് എന്നിവർ സംസാരിച്ചു. പി.പി പ്രമോദ് സ്വാഗതവും ടി.കെ.രാജീവ് നന്ദിയും പറഞ്ഞു.