Saturday, May 10, 2025

കാസ്ക രണ്ടാമത് ആൾ കേരള ഇന്റർ ബാർ അസോസിയേഷൻ സെവൻസ് ഫുട്ബോൾ മേള സംഘടിപ്പിച്ചു

പാവറട്ടി: കാസ്കയുടെ നേതൃത്വത്തിൽ രണ്ടാമത് ആൾ കേരള ഇന്റർ ബാർ അസോസിയേഷൻ സെവൻസ് ഫുട്ബോൾ മേള സംലടിപ്പിച്ചു. പാവറട്ടി സർ സെയിദ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അരീന ടർഫിൽ നടന്ന ടൂർണ്ണമെന്റ് സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ ഉദ്ഘാടനം ചെയ്തു. സി.വി സണ്ണി മുഖ്യാതിഥിയായി. പാവറട്ടി പഞ്ചായത്ത് പ്രസിഡണ്ട് റജീന, ഡോ. സെയ്ദ് മുഹമ്മദ്, അഡ്വ. കെ.ടി വിനോദ്, ജനറൽ സെക്രട്ടറി പി.പി മുഹമ്മദ്, മാനേജർ ഉമ്മർകാട്ടിൽ, പി.വി നൗഷാദ് , സുഭാഷ് കുമാർ, ടി.ആർ അജിത്ത്കുമാർ എന്നിവർ സംസാരിച്ചു. എൻ.കെ അക്ബർ എം.എൽ.എ സമ്മാനദാനം നിർവഹിച്ചു. കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ബാർ അസോസിയേഷനുകളിലെ 16 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്തത്. കൂടാതെ അഭിഭാഷകർ, കേരള പോലീസ്, കോടതി സ്റ്റാഫ്, കേരള എക്സൈസ്, 

അഡ്വക്കറ്റ് ക്ലാർക്ക് അസോസിയേഷൻ എന്നിവർക്കായി ജില്ലാ തലത്തിൽ പ്രത്യോക മത്സരവും വനിത അഭിഭാഷകരുടെ സൗഹൃദ മത്സരവും നടന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments