ചാവക്കാട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് സംഘഗാനത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ടീം അംഗം സിദ്റത്ത് സർഫിയെ തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മേഖല പ്രസിഡണ്ട് എച്ച്.എം നൗഫൽ ഉപഹാര സമർപ്പണം നടത്തി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എം.എസ് ശിവദാസ് ഷാൾ അണിയിച്ചു. ഹാഷിം തിരുവത്ര അധ്യക്ഷ വഹിച്ചു. മേഖല ഭാരവാഹികളായ അസീസ് മാടമ്പി, ആർ.എം അബൂബക്കർ, വി.എ സുരേഷ്, ആർ.എം ഷാഹു എന്നിവർ നേതൃത്വം നൽകി. തിരുവത്ര കെ.എം മൊയ്തീൻ്റെ മകളാണ് സിദ്റത്ത് സർഫി.