ഒരുമനയൂർ: എം.എസ്.സി നഴ്സിംഗ് വിഭാഗത്തിൽ കേരള ആരോഗ്യ സർവകശാല നടത്തിയ പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ഒരുമനയൂർ സ്വദേശിനി ഫസ്‌ന ജബ്ബാറിന് സി.പി.ഐ അനുമോദനം നൽകി. സി.പി.ഐ ഒരുമനയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സി.പി.ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീർ ഉപഹാരം സമ്മാനിച്ചു. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം ഇ.കെ ജോസ്, സി.പി.ഐ ഒരുമനയൂർ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി ആർ.കെ സജിൽ എന്നിവർ പങ്കെടുത്തു. ഒരുമനയൂർ പൂളക്കൽ ജബ്ബാർ-നദീറ ദമ്പതികളുടെ മകളായ ഫസ്‌ന ജബ്ബാർ തൃശൂർ ഗവ. നഴ്സിംഗ് കോളേജ് വിദ്യാർത്ഥിനിയാണ്.