ചാവക്കാട്: മലിനജലം പാടത്തേക്ക് ഒഴുക്കിയെന്ന പരാതിയെ തുടർന്ന് ചാവക്കാട് ബസ് സ്റ്റാൻഡിനടുത്ത് തെക്കേ ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന ചിക്കിങ് ഫ്രൈഡ് ചിക്കൻ എന്ന സ്ഥാപനം ചാവക്കാട് നഗരസഭ അധികൃതർ പൂട്ടിച്ചു. ഇത് സംബന്ധിച്ച് സർക്കിൾ ലൈവ് ന്യൂസ് ഇന്നലെ പ്രക്ഷേപണം ചെയ്ത വാർത്തയെ തുടർന്നായിരുന്നു നടപടി. നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും പരിഹാരമില്ലെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിയതോടെയാണ് ഇത് സംബന്ധിച്ച സർക്കിൾ ലൈവ് ന്യൂസ് വാർത്ത പ്രക്ഷേപണം ചെയ്തത്.
ഇതോടെ നഗരസഭ അധികൃതർ നടപടി കൈകൊള്ളുകയായിരുന്നു. മലിനജലം സംസ്കരിക്കുന്നതിനുള്ള സംവിധാനം കൃത്യമായി പ്രവർത്തിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനത്തിനെതിരെ നഗരസഭാ സെക്രട്ടറി നോട്ടീസും നൽകിയിട്ടുണ്ട്. ഇത്തരത്തിൽ അലക്ഷ്യമായി കൈകാര്യം ചെയ്യുക, പൊതുസ്ഥലത്തേക്ക് ഒഴുക്കുക, മാലിന്യം വലിച്ചെറിയുക തുടങ്ങിയ പ്രവർത്തി ചെയ്യുന്നവർക്കെതിരെ കർശനശീകരിക്കുന്ന നഗരസഭാ സെക്രട്ടറി അറിയിച്ചു.