ചാവക്കാട്: തിരുവത്ര ഗ്രാമക്കുളം ശ്രീ കാര്‍ത്ത്യായനി ഭഗവതി -മഹാ ബ്രഹ്മരക്ഷസ് ക്ഷേത്രത്തില്‍ മഹോത്സവം ആഘോഷിച്ചു. പുലര്‍ച്ചെ മുതല്‍ വിശേഷാല്‍ പൂജകള്‍ ഉണ്ടായി. തന്ത്രി വെള്ളത്തിട്ട് കിഴക്കേടത്ത് മന വാസുദേവന്‍ നമ്പൂതിരി, മേല്‍ശാന്തി പ്രസന്നന്‍ കളപ്പുരയ്ക്കല്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. രാവിലെ പൂത്താലം വരവ് ഉണ്ടായി. തുടർന്ന് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആനകള്‍, കാവടികള്‍, വാദ്യമേളങ്ങള്‍, തെയ്യം, തിറ, നാടന്‍ കലാരൂപങ്ങള്‍ എന്നിവ അകമ്പടിയായി.