വടക്കേക്കാട്: മധ്യവയസ്കനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നായരങ്ങാടി വൈലത്തൂർ പതേരി കോളനിയിൽ താമസിക്കുന്ന കാട്ടിശ്ശേരി വീട്ടിൽ സുരേഷാ(54)ണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. അകത്തെ മുറിയിൽ കയറി വാതിലടച്ച ശേഷം ഏറെ നേരം കഴിഞ്ഞിട്ടും പുറത്ത് വരാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് സുരേഷിനെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നായരങ്ങാടി സെൻ്ററിൽ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു സുരേഷ്. ഇന്നലെ വൈകീട് നാലാകല്ല് സെൻ്ററിൻ വെച്ച് സുരേഷിൻ്റെ ഓട്ടോറിക്ഷ മറ്റൊരാവാഹനവുമായി കൂട്ടിയിടിച്ചിരുന്നു. തുടർന്ന് വടക്കേക്കാട് പോലിസ് കേസെടുത്തിരുന്നു. വീട്ടിൽ വന്ന സുരേഷ് വീട്ടുകാരുമായി സംസാരിച്ചിരിക്കുന്നതിനിടയിലാണ് മുറിയിൽ കയറി വാതിലടച്ചത്. ഭാര്യ: കനക. മക്കൾ: സുബീഷ് ലാൽ, സുഷിത് ലാൽ, സുകന്യ. മരുമകൻ: രതീഷ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)