ഒരുമനയൂർ: ഉന്നത മാർക്കോടെ എൽ.എൽ.ബി വിജയിച്ച് അഭിഭാഷകയായി കേരള ഹൈക്കോടതിയിൽ നിന്ന് എൻറോൾ ചെയ്ത അഡ്വ. ഷെമീന ഷിഹാബുദീന് അനുമോദനം നൽകി. യൂത്ത് കോൺഗ്രസ് ഒരുമനയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫാദിന് രാജ് ഹുസൈൻ ഉപഹാരം സമ്മാനിച്ചു. പി.പി നൗഷാദ്, അശ്വിൻ ചാക്കോ എന്നിവർ നേതൃത്വം നൽകി.