കൈപ്പമംഗലം: മൂന്നുപീടികയിൽ യുവാവിന് വെട്ടേറ്റു. നിരവധി കേസുകളിൽ പ്രതിയായ കയ്പമംഗലം ചളിങ്ങാട് സ്വദേശി വൈപ്പിൻകാട്ടിൽ അജ്മലിനാ(26)ണ് വെട്ടേറ്റത്. തലയിലും കയ്യിലും വെട്ടേറ്റ ഇയാളെ ആദ്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 9.30 ഓടെ കപ്പൽ പള്ളിക്കടുത്തെ ഒരു വീട്ടിൽ വെച്ചാണ് സംഭവം. കാപ്പ നിയമപ്രകാരം റിമാൻഡിലായിരുന്ന അജ്മൽ ഈയിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.