ചാവക്കാട്: എം.എസ്.എസ് ചാവക്കാട് യൂണിറ്റ് കമ്മറ്റി നേതൃത്വത്തിൽ നിർധന രോഗികൾക്ക് പെൻഷനും സൗജന്യമായി മരുന്നും വിതരണം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.എസ് നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്.എ ബഷീർ, സെക്രട്ടറി എം.പി ബഷീർ, ഹാരീസ് കെ മുഹമ്മദ്, ഹക്കീം ഇമ്പാറക്ക് ആർ.എം കബീർ, കൊച്ചു മുഹമ്മദ് എന്നിവർ സംസാരിച്ചു.