Saturday, February 1, 2025

പുന്നയൂർക്കുളത്ത് ഷാപ്പിൽ നിന്ന് കള്ളുകുടിച്ച രണ്ട് പേർക്ക് ദേഹാസ്വാസ്ഥ്യം, ഷാപ്പ് അടച്ചിടാൻ നിർദ്ദേശം

പുന്നയൂർക്കുളം: നാക്കോലയിൽ ഷാപ്പിൽ നിന്ന് കള്ളുകുടിച്ചതിനു ശേഷം രണ്ടു പേർക്ക് ദേഹാസ്വാസ്ഥ്യം. രണ്ട് പേരും വടക്കേക്കാട് സി എച്ച് സി യിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും ചികിത്സ തേടി. അണ്ടത്തോട് തറയിൽ ഷാനവാസ്‌ (36), അണ്ടത്തോട് കാട്ടിലകത്ത് മനീഷ് (33) എന്നിവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. ഷാപ്പിൽ നിന്ന് കള്ളുകുടിച്ചതിനു ശേഷമാണ് ഇവർക്ക് ചർദ്ദിയും തലചുറ്റലും അനുഭവപ്പെട്ടതെന്ന് പറയുന്നു. ചാവക്കാട് എക്സൈസ് ഇൻസ്പെക്ടർ റിൻ്റോയുടെ നേതൃത്വത്തിൽ എക്സൈസ് സംഘവും ആരോഗ്യ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. ഷാപ്പ് താൽക്കാലികമായി അടച്ചിടാൻ നിർദ്ദേശം നൽകി.

വട്ടേക്കാട് ചന്ദനക്കുടം നേർച്ച- 2025

RELATED ARTICLES
- Advertisment -

Most Popular

Recent Comments