കടപ്പുറം: വട്ടേക്കാട് ശൈഖ് ബർദാൻ തങ്ങളുടെ ജാറത്തിൽ ചന്ദനക്കുടം നേർച്ച ഇന്ന് സമാപിക്കും. നേർച്ചയുടെ പ്രധാന കാഴ്ചയായ കൊടികയറ്റക്കാഴ്ച ഇന്ന് രാവിലെ 10.30 ന് ആലുംപറമ്പ് പള്ളി പരിസരത്തുനിന്ന് ആരംഭിക്കും. ആനകൾ, വാദ്യമേളങ്ങൾ, മുട്ടുംവിളി, ദഫ്, അറബനമുട്ട്, കോൽക്കളി എന്നിവ അകമ്പടിയാകും. ഉച്ചയ്ക്ക് 12-ന് വട്ടേക്കാട് ജുമാ അത്ത് പള്ളി കമ്മിറ്റി പ്രസിഡന്റ് ആർ.കെ ജമാൽ കൊടികയറ്റും. തുടർന്ന് ചക്കരക്കഞ്ഞി വിതരണവും അന്നദാനവും ഉണ്ടാകും. ഉച്ചയ്ക്കുശേഷം 19 നാട്ടുകാഴ്ചകൾ ഉണ്ടാകും.
മണത്തല ചന്ദനക്കുടം നേർച്ച- 2025