കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള മേശയും കസേരയും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ഹസീന താജുദ്ദീൻ,വാർഡ് മെമ്പർമാരായ സുനിത പ്രസാദ്, അഡ്വ. മുഹമ്മദ് നാസിഫ്, റാഹില വഹാബ്, പ്രസന്ന ചന്ദ്രൻ, പദ്ധതി നിർവഹണ ഉദ്യോഗസ്ഥനായ ശ്രീ ടോണി ജോസഫും, കോഡിനേറ്റർ ഹിമ, സുരേന്ദ്രൻ എന്നിവർ സംബന്ധിച്ചു. ഉദ്ഘാടന പരിപാടിക്ക് ശേഷം മത്സ്യത്തൊഴിലാളികൾക്കുള്ള ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു