Friday, January 31, 2025

ഏങ്ങണ്ടിയൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കുന്നു; 45 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി

ഏങ്ങണ്ടിയൂർ: ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ഏങ്ങണ്ടിയൂര്‍ വില്ലേജ് ഓഫീസിനെ സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 45 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബറിനെ മന്ത്രി കെ രാജനാണ് ഇക്കാരും അറിയിച്ചത്. ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ മണത്തല, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, ഗുരുവായൂര്‍ , വടക്കേക്കാട് വില്ലേജ് ഓഫീസുകളെ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 45 ലക്ഷം രൂപ ചെലവഴിച്ച് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റിയിട്ടുണ്ട്. ഗുരുവായൂര്‍ മണ്ഡലത്തില്‍ സ്മാര്‍ട്ട് വില്ലേജുകളാക്കുന്നതിന് ബാക്കിയുള്ള ഒരുമനയൂര്‍, കടപ്പുറം, പൂക്കോട് വില്ലേജുകളെക്കൂടി സ്മാര്‍ട്ട് വില്ലേജുകളാക്കി മാറ്റുന്നതാണെന്ന് എം.എല്‍.എ അറിയിച്ചു.

മണത്തല ചന്ദനക്കുടം നേർച്ച- 2025

RELATED ARTICLES
- Advertisment -

Most Popular

Recent Comments