Friday, January 31, 2025

ജനകീയസൂത്രണം 2024-25; വടക്കേക്കാട് കൃഷി ഭവന്റെ നേതൃത്വത്തിൽ ഫലവൃക്ഷതൈകളും ഹൈബ്രിഡ് പച്ചക്കറി വിത്തുകളും വിതരണം ചെയ്തു

വടക്കേക്കാട്: വടക്കേക്കാട് കൃഷി ഭവന്റെ നേതൃത്വത്തിൽ ജനകീയസൂത്രണം 2024 – 25 ഭാഗമായി ഫലവൃക്ഷതൈകളും ഹൈബ്രിഡ് പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ്  ജിൽസി ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്രീധരൻ മക്കാലിക്കൽ, റഷീദ്, രുഗ്മ്യ സുധീർ, മെമ്പർമാരായ ബീന, സരസ്വതി, ഷനിൽ, ഷിജില സതീഷ്, സരിത, ഖാലിദ് എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ ശ്രീരാഗ് പദ്ധതി വിശദീകരണം നടത്തി. കൃഷിഭവൻ ഉദ്യോഗസ്ഥരായ ബിജോയ്, ധന്യ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 550 കുടുംബങ്ങൾക്ക് അഭിയു, അവ്ക്കാഡോ, മല്ലിക മാവ്, റംബൂട്ടാൻ, വിയറ്റ്നാം ഏർലി പ്ലാവ് എന്നീ ഫലവൃക്ഷങ്ങളും വെണ്ട,  മുളക്, വഴുതന, തക്കാളി തുടങ്ങിയവയുടെ ഹൈബ്രിഡ് വിത്ത് കിറ്റും വിതരണം ചെയ്തു.

മണത്തല ചന്ദനക്കുടം നേർച്ച- 2025

RELATED ARTICLES
- Advertisment -

Most Popular

Recent Comments