Monday, March 2, 2026

ലഹരിക്കെതിരെ അണ്ടത്തോട് സെൻ്ററിൽ യൂത്ത് ലീഗ് വൺ മില്ല്യൻ ഷൂട്ടും പ്രതിജ്ഞയും സംഘടിപ്പിച്ചു

പുന്നയൂർക്കുളം: മുസ്ലിം യൂത്ത് ലീഗ് പുന്നയൂർക്കുളം പഞ്ചായത്ത് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ലഹരിക്കെതിരെ വൺമില്യൺ ഷൂട്ടും പ്രതിജ്ഞയും സംഘടിപ്പിച്ചു. അണ്ടത്തോട് സെന്ററിൽ നടന്ന പരിപാടി മുസ്ലിം ലീഗ് പുന്നയൂർക്കുളം പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് എ.കെ മൊയ്തുണ്ണി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡന്റ് അഷറഫ് ചോലയിൽ അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ സി.യു ഷക്കീർ ചൊല്ലി കൊടുത്തു. വി.കെ മുഹമ്മദ്, വി മായിൻകുട്ടി ഹുസൈൻ വലിയകത്ത്, ടി.എം ഇല്യാസ്, സി.എം ഗഫൂർ, കെ.എച്ച് ആബിദ്, ഷക്കീർ പുളക്കൽ, ടി.കെ സുലൈമാൻ, മേത്തി മുഹമ്മദ്കുട്ടി, സി.ബി റഷീദ് മൗലവി, സക്കീർഹുസൈൻ, അനസ് തുടങ്ങിയവർ സംസാരിച്ചു. യൂത്ത് ലീഗ് ഭാരവാഹികളായ ടി.എം ഇർഷാദ്, മുക്താർ അറഫ, ഷിഹാബ് കൊപ്പര, ജംഷീർ ചോലയിൽ, ഷിബിലി, അഹർജാൻ, റംഷാദ് ചോലയിൽ, ഫിറോസ്, റഷാദ് താമരത്ത്,ഫാറൂഖ്, സലാം ആലുങ്ങൽ, റഫീഖ്, ഷമീർ, ജംഷീർ കൊപ്പര എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments