കടപ്പുറം: ദേശീയ കുഷ്ഠരോഗ നിർമ്മാർജന പരിപാടിയുടെ ഭാഗമായി ഇന്ന് മുതൽ ഫെബ്രുവരി 12 വരെ നടക്കുന്ന ‘അശ്വമേധം’ പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. കടപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടി കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. ഫ്രാൻസിസ് ജിമ്മി അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സെബി വർഗ്ഗീസ്, ജൂനി. പബ്ലിക് ഹെൽത്ത് നഴ്സ് ഗീത എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച ആശാപ്രവർത്തകർ അടക്കമുള്ള വളണ്ടിയർമാർ ഫെബ്രുവരി 12 നുള്ളിൽ പഞ്ചായത്തിലെ മുഴുവൻ വിടുകളിലും സന്ദർശനം നടത്തി, രോഗലക്ഷണമുളള വരെ കണ്ടെത്തി റഫർ ചെയ്യും. ഈ പരിപാടിയോട് പഞ്ചായത്തിലെ മുഴുവൻ ആളുകളും സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അഭ്യർത്ഥിച്ചു.
മണത്തല ചന്ദനക്കുടം നേർച്ച- 2025