Thursday, January 30, 2025

ഗുരുവായൂരപ്പന് വഴിപാടായി ടി.വി.എസ് കമ്പനിയുടെ ഏറ്റവും പുതിയ മോഡൽ ഇലക്ട്രിക് ഓട്ടോ

ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി ടി.വി.എസ് മോട്ടോർ കമ്പനിയുടെ ഏറ്റവും പുതിയ മോഡൽ ഇലക്ട്രിക് ഓട്ടോ സമർപ്പിച്ചു. ഇ.വി മാക്സ് ഇക്കോ മോഡൽ ഓട്ടോയാണ് സമർപ്പിച്ചത്. ക്ഷേത്രം കിഴക്കേ  നടയിൽ ദീപസ്തംഭത്തിന് സമീപം ഇന്ന് ഉച്ചപൂജക്ക് ശേഷം നട തുറന്നപ്പോളാണ് സമർപ്പണം നടന്നത്. വാഹനം പൂജിച്ച ശേഷം ടി.വി.എസ് മോട്ടോർ കമ്പനി ലിമിറ്റഡ് ഡയറക്ടറും സി.ഇ.ഒയുമായ കെ.എൻ രാധാകൃഷ്ണൻ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയന് ഇലക്ട്രിക് ഓട്ടോയുടെ താക്കോലും രേഖകളും കൈമാറി. ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി വിശ്വനാഥൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ, ഡി.എ  മാരായ പ്രമോദ് കളരിക്കൽ, കെ.എസ് മായാദേവി, അസി.മാനേജർമാരായ വി.സി സുനിൽകുമാർ, പ്രദീപ് വില്യാപ്പിള്ളി, കെ.ജി സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.  ടി.വി.എസ് ഇ.വി മാക്സ് ഓട്ടോയ്ക്ക് ഒറ്റ ചാർജിൽ 180 കിലോമീറ്റർ സഞ്ചരിക്കാനാകുമെന്ന് കമ്പനി പറയുന്നത്. നിരത്തിലിറക്കുമ്പോൾ  ഏകദേശം മൂന്ന് ലക്ഷം രൂപയാകും.

മണത്തല ചന്ദനക്കുടം നേർച്ച- 2025

RELATED ARTICLES
- Advertisment -

Most Popular

Recent Comments