ഗുരുവായൂർ: കേന്ദ്ര ലളിത കലാ അക്കാദമിയുടെ കീഴിലുള്ള ചെന്നൈ ലളിത കല അക്കാഡമി റീജണൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ദേവസ്വം ചുമർ ചിത്രപഠന കേന്ദ്രം നാലാം വർഷ വിദ്യാർഥികൾക്കായുള്ള പഞ്ചദിനചുമർച്ചിത്രകലാ പ്രദർശനത്തിനും ശിൽപശാലക്കും തുടക്കമായി. ദേവസ്വം ചിത്രശാലയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ ഉത്ഘാടനം നിർവ്വഹിച്ചു. ലളിത കല അക്കാദമി ചെന്നൈ റീജണൽ സെന്റർ സെക്രട്ടറി എം സോവൻകുമാർ അധ്യക്ഷനായി. ചുമർചിത്രപഠന കേന്ദ്രം പ്രിൻസിപ്പാൾ എം. നളിൻ ബാബു, ദേവസ്വം വേദിക് ആൻ്റ് കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. പി നാരായണൻ നമ്പൂതിരി, പബ്ലിക്കേഷൻ അസിസ്റ്റന്റ് മാനേജർ കെ.ജി സുരേഷ്, ചുമർചിത്ര പഠന കേന്ദ്രം അദ്ധ്യാപകൻ യു.വി ബബിഷ് എന്നിവർ സന്നിഹിതരായി. നാലാം വർഷ വിദ്യാർത്ഥികളായ ടി.എസ് അഭിജിത്ത്, അഖില ബാബു, കെ.എസ് വിഷ്ണു, അപർണ ശിവാനന്ദ്, എം സ്നേഹ, പി.എസ് കവിത എന്നീ വിദ്യാർഥികളാണ് അഞ്ചു ദിവസത്തെ ക്യാമ്പിൽ ക്യാൻവാസ് ബോർഡിൽ ചിത്രങ്ങൾ വരക്കുന്നത്. ഫെബ്രുവരി ഒന്നിന് ക്യാമ്പ് സമാപിക്കും.
മണത്തല ചന്ദനക്കുടം നേർച്ച- 2025