Thursday, January 30, 2025

തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം സമാപിച്ചു

വാടാനപ്പള്ളി: തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം സമാപിച്ചു. രാവിലെ നടന്ന ആറാട്ടോടെയായിരുന്നു സമാപനം. മേളകലാരത്നം ശ്രീ ചൊവ്വല്ലൂർ മോഹനൻ്റെ നേതൃത്വത്തിൽ പഞ്ചാരിമേളത്തിൻ്റെ അകമ്പടിയോടെ അഞ്ച് ഗജവീരൻമാരെ അണിനിരത്തി പ്രഭാത ശിവേലി നടന്നു. ഒമ്പത് ഗജവീരൻമാരുടെ അകമ്പടിയോടെ കാഴ്ച ശിവേലിയും നടന്നു. ചിറക്കൽ കാളിദാസൻ ദേവിയുടെ തിടമ്പേറ്റി . കീഴില്ലം ഗോപാലകൃഷ്ണൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും ഗിന്നസ് ഡോ. ശുകപുരം ദിലീപ്, ആസ്ഥാന വിദ്ധ്യാൻ മേള ശ്രീ പൂനാരി ഉണ്ണികൃഷ്ണൻ്റെയും നേതൃത്വത്തിൽ പാണ്ടിമേളവും നടന്നു. വൈകിട്ട് വർണ്ണമഴ, വോയ്സ് ഓഫ് കൊച്ചിൻ്റെ പാട്ടുത്സവം, തായമ്പക, ഗുരുതി തർപ്പണം, എഴുന്നള്ളിപ്പ് എന്നിവയും നടന്നു. ക്ഷേത്രം ഭരണസമിതി പ്രസിഡൻ്റ് റോഷ് എ.ആർ, സെക്രട്ടറി സ്മിത്ത് ഇ.വി.എസ്, വൈസ് പ്രസിഡന്റ് ഷൈജു ഇ.എസ്, ജോയിൻ്റ് സെക്രട്ടറി പ്രിൻസ് മദൻ, ഖജാൻജി ഷെറി ഇ.വി, ഉന്നതാധികാര സമിതി അംഗങ്ങളായ പ്രദിപ് ഇ.സി, സുഭാഷിതൻ, ബാബു എ.ആർ ചേർക്കര, മോഹൻദാസ്, ശരികുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

മണത്തല ചന്ദനക്കുടം നേർച്ച- 2025

RELATED ARTICLES
- Advertisment -

Most Popular

Recent Comments