Wednesday, January 29, 2025

വട്ടേക്കാട് ഹെൽത്ത് ആൻ് വെൽനെസ്സ് സെന്റർ കെട്ടിട ശിലാസ്ഥാപനം; കടപ്പുറം പഞ്ചായത്ത് ഭരണസമിതിക്കെതിരെ ആരോപണവുമായി സി.പി.എം

കടപ്പുറം: കടപ്പുറം വട്ടേക്കാട് ഹെൽത്ത് ആൻ് വെൽനെസ്സ് സെന്റർ കെട്ടിടത്തിൻ്റെ പേരിൽ കടപ്പുറം പഞ്ചായത്ത് ഭരണസമിതി രാഷ്ട്രീയ പക്ഷപാതിത്വ പരമായ പഞ്ചായത്ത് പദ്ധതിയാക്കി ചുരുക്കിയെന്ന ആരോപണവുമായി സി.പി.എം രംഗത്തെത്തി. 15-ാം ധനകാര്യ കമ്മീഷൻ്റെ അവാർഡ് പ്രകാരം കേരളത്തിലെ കെട്ടിടങ്ങളില്ലാത്ത കുടുംബാരോഗ്യ ഉപകേന്ദ്രങ്ങൾക്ക് കെട്ടിടം നിർമ്മിക്കുവാൻ നൽകിയ സർക്കാർ ഗ്രാൻ്റ് ഉപയോഗിച്ചാണ് കടപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള വട്ടേക്കാട് സബ് സെന്ററിന് 55 ലക്ഷം രൂപ അനുവദിച്ചത്. ഇതു ഗുരുവായൂർ മണ്ഡലത്തിലെ ഉപകേന്ദ്രങ്ങൾക്ക് കോടിക്കണക്കിന് രൂപ അനുവദിച്ചിട്ടുണ്ട്. ആരോഗ്യ രംഗത്ത് വലിയ മാറ്റമുണ്ടാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് വലിയ പ്രചരണം നൽകേണ്ടത് അത്യാവശ്യമാണെന്നിരിക്കെ കടപ്പുറം ഗ്രാമ പഞ്ചായത്ത് ഭരണസമിതി നാട്ടുകാരെ അറിയിക്കാതെ എല്ലാ പ്രോട്ടോക്കോളും ലംഘിച്ച് ഗുരുവായൂർ എം.എൽ.എ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്രോഗ്രാം മാനേജർ എന്നിവരെ അറിയിക്കാതെയാണ് ശിലാസ്ഥാപന ചടങ്ങ് സംഘടിപ്പിച്ചതെന്ന് സി.പി.എം കടപ്പുറം ലോക്കൽ കമ്മിറ്റി ആരോപിച്ചു. ശിലാസ്ഥാപന ചടങ്ങ് നടക്കുന്ന വിവരമറിഞ്ഞ ജില്ലാ ജോയിന്റ് ഡയറക്‌ടറും, ജില്ലാ മെഡിക്കൽ ഓഫീസറും ഇത്തരത്തിൽ പരിപാടി സംഘടിപ്പിക്കരുതെന്ന് കർശന നിർദ്ദേശം നൽകിയെങ്കിലും യു.ഡി.എഫ് ഭരിക്കുന്ന ഗ്രാമ പഞ്ചായത്ത് ഭരണസമിതി എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് നിർമ്മാണ ഉദ്ഘാടനം നടത്തുകയാണ് ഉണ്ടായതെന്നും സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തുമെന്നും ഭരണ സമിതി നടപടിക്കെതിരെ പരാതി നൽകുമെന്നും സി.പി.എം കടപ്പുറം ലോക്കൽ കമ്മിറ്റി വാർത്താക്കുറുപ്പിലൂടെ അറിയിച്ചു.

മണത്തല ചന്ദനക്കുടം നേർച്ച- 2025

RELATED ARTICLES
- Advertisment -

Most Popular

Recent Comments