Wednesday, January 29, 2025

‘ഓർമ്മയിൽ മുഹമ്മദ് റഫി’; സംഗീത സായാഹ്നം സംഘടിപ്പിച്ചു

കടപ്പുറം: കടപ്പുറം അഞ്ചങ്ങാടിയിൽ ഇതിഹാസ ഗായകൻ മുഹമ്മദ് റഫിയുടെ സ്മരണാർത്ഥം ‘ഓർമ്മയിൽ മുഹമ്മദ് റഫി’ എന്ന സംഗീത സായാഹ്നം സംഘടിപ്പിച്ചു. മ്യൂസിക് അക്കാദമി സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ്  വി.എം മുഹമ്മദ് ഗസ്സാലി ഉദ്ഘാടനം ചെയ്തു. സ്മയിൽ മ്യൂസിക് അക്കാദമി പ്രിൻസിപ്പൽ അബ്ദുൽഖാദർ വടുതല അധ്യക്ഷത വഹിച്ചു. കവിയും എഴുത്തുകാരനുമായ അഹമ്മദ് മൊയ്നുദ്ദീൻ സ്വാഗതം പറഞ്ഞു. കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് സ്വാലിഹ ഷൗക്കത്ത് വിശിഷ്ടാതിഥിയായി. ബി.കെ സുബൈർ തങ്ങൾ, നളിനാക്ഷൻ ഇരട്ടപ്പുഴ, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കടപ്പുറം യൂണിറ്റ് പ്രസിഡണ്ട് അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു. കേരള സംസ്ഥാന കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ മിസ്ബാ മുജീബിനെ ജില്ലാ പഞ്ചായത്ത് മെമ്പർ മുഹമ്മദ് ഗസ്സാലി മെമെന്റോ നൽകി അനുമോദിച്ചു. സ്മയിൽ മ്യൂസിക് അക്കാദമി മാനേജിംഗ് ഡയറക്ടർ ഇസ്മയിൽ സ്മൈൽ നന്ദി പറഞ്ഞു. തുടർന്ന്  മുഹമ്മദ് റാഫി സംഗീത സായാഹ്നത്തിൽ റഫിയുടെ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള സംഗീത നിശക്ക് ഇസ്മയിൽ സ്മൈൽ അഞ്ചങ്ങാടി നേതൃത്വം നൽകി. മുസമ്മിൽ കൈപ്പമംഗലം, താമിർ ഹുസൈൻ അഞ്ചങ്ങാടി എന്നിവരും ഗാനങ്ങൾ ആലപിച്ചു. പിന്നണിയിൽ ചാവക്കാട് സിംഫണി ഓർക്കസ്ട്രയുടെ  സഹ പ്രവർത്തകർ അബ്ദുൽ കാദർ വടുതല (കീബോഡ്) മുസ്തഫ പാടൂർ (വയലിൻ) ലത്തീഫ് ചാവക്കാട് ( ഗിറ്റാർ ) ചന്ദ്രബോസ് മാര്തയൂർ (തബല )  ബിന്ദുകുമാർ പാവറട്ടി (റിഥം പാഡ്) എന്നിവരും സഹകരിച്ചു.

മണത്തല ചന്ദനക്കുടം നേർച്ച- 2025

RELATED ARTICLES
- Advertisment -

Most Popular

Recent Comments