Sunday, April 20, 2025

എടക്കഴിയൂർ എസ്.എസ്.എം.വി.എച്ച്.എസ് സ്കൂളിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു

ചാവക്കാട്: എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡക്റ്റ്  പ്രൊജക്റ്റ് 2023 – 25 ബാച്ച് സീനിയർ കേഡറ്റുകൾക്കുള്ള പാസിംഗ് ഔട്ട് പരേഡ് നടത്തി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നഫീസക്കുട്ടി വലിയകത്ത് പരേഡിന് സല്യൂട്ട് സ്വീകരിച്ചു. ഗുരുവായൂർ ഡിവിഷൻ എസ്.പി.സി പ്രൊജക്റ്റ്  എ.എസ്.എൻ.ഒ ശ്രീജി കേഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാനേജർ ആർ.പി സിദ്ദീഖ്, പുന്നയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ എ സി ബാലകൃഷ്ണൻ, ഹെഡ്മാസ്റ്റർ ജോഷി ജോർജ്, പി.ടി.എ പ്രസിഡണ്ട് സുരേന്ദ്രൻ, സി.പി.ഒ പി.കെ സിറാജുദീൻ, എ.സി.പി.ഒ പി.എം ഷാജിന, പൊലീസ് ഓഫീസർമാർ, അധ്യാപകർ, രക്ഷാകർത്താക്കൾ, പയനിയർ സൂപ്പർ സീനിയർ കേഡറ്റുകൾ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments