ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറം ഗവ:ഫിഷറീസ് യു.പി സ്കൂൾ 106 ൻ്റെ നിറവിൽ. ആഘോഷം മറ്റന്നാൾ (ജനുവരി 31) നടക്കും. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിക്കും. ബ്രിട്ടീഷ്കാരുടെ ഭരണകാലത്തു തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി, റാവ്ബഹദൂർ ഗോവിന്ദൻ എന്ന ഫിഷറീസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ കാസർഗോഡ് മുതൽ നാട്ടിക വരെയുള്ള തീരദേശങ്ങളിൽ സ്ഥാപിച്ച മത്സ്യത്തൊഴിലാളി വിദ്യാലയങ്ങളിൽ ഒന്നാണ് പുത്തൻ കടപ്പുറം ഗവ ഫിഷറീസ് യു.പി സ്കൂൾ. 1919ലാണ് ഈ സ്കൂളിൻ്റെ പ്രവർത്തനം ആരംഭിച്ചത്. ആരംഭത്തിൽ 2 ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. ശിശുക്ലാസ് , രണ്ടാം തരം എന്നായിരുന്നു ക്ലാസ്സുകളുടെ പേര്. ഒ.എ കുലവൻ മാസ്റ്റർ, കെ കേശവൻ മാസ്റ്റർ എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകർ. പരിസരവാസായായ തുപ്പരനാണ് ഈ സ്കൂളിനുള്ള സ്ഥലം നൽകിയത്. ആദ്യകാലത്ത് ഇവിടെ രാത്രികാലങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ക്ലാസ്സ് നടത്തിയിരുന്നു. തൃശൂർ ജില്ലാ പി ടി എ അവാർഡ് 1999-2000, സംസ്ഥാന പി ടി എ അവാർഡ് 2000-2001, ചാവക്കാട് ഉപ ജില്ലാ പി ടി എ അവാർഡ് 2012-2013 എന്നിവക്ക് ഈ സ്കൂൾ അർഹത നേടിയിട്ടുണ്ട്. 2024 മുതൽ പി.കെ റംല ബീവിയാണ് പ്രധാനധ്യാപിക.
മണത്തല ചന്ദനക്കുടം – 2025