തൃശ്ശൂർ : ഒന്നര വയസ്സുകാരനെ മറയാക്കി തീവണ്ടിയിൽ കടത്തിയ പത്തു കിലോഗ്രാം കഞ്ചാവ് തൃശ്ശൂർ എക്സൈസ് സ്പെഷ്യൽസ്ക്വാഡ് പിടികൂടി. ദമ്പതിമാർ ചമഞ്ഞ് ബംഗാളിൽനിന്നാണ് കഞ്ചാവ് തൃശ്ശൂരിെലത്തിച്ചത്. ബംഗാൾ മുർഷിദാബാദിലെ ഫിറോസ്(32), അഞ്ജനാ മണ്ഡൽ (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരൊടൊപ്പമുണ്ടായിരുന്ന ഒന്നരവയസുകാരനെയും കസ്റ്റഡിയിലെടുത്തു. കുട്ടികൾ കൂടെയുണ്ടെങ്കിൽ പരിശോധന നടത്തില്ലെന്ന ധാരണയിലാണ് കുഞ്ഞിനെയും കൂട്ടി അഞ്ജന കഞ്ചാവുകടത്ത് നടത്തിയത്. നിശ്ചിത പ്രതിഫലത്തിന് കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന വ്യക്തിയാണ് അഞ്ജനയെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ വി. സുഭാഷ്, അസി. എക്സൈസ് കമ്മിഷണർ എ.ടി. ജോബി, സി.െഎ. വി.ജെ. റോയ്,അസി.എക്സൈസ് ഇൻസ്പെക്ടർമാരായ സോണി, കെ.കെ. വത്സൻ, ഗിരീഷ്, പ്രിവന്റീവ് ഒാഫീസർമാരായ ബാബു, വി.എസ്. സുരേഷ്കുമാർ, ഷാജു തുടങ്ങിയവർ റെയിൽവേ പോലീസുമായി ചേർന്നാണ് പ്രതികളെ പിടികൂടിയത്.