ഗുരുവായൂർ: ഗുരുവായൂർ മെട്രോ ലിങ്ക്സ് ഫാമിലി ക്ലബ് സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. മെഗാ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കുടുംബ സംഗമം ഇതോടൊപ്പം നടന്നു. ക്ലബ്ബ് പ്രസിഡണ്ട് പി മുരളീധരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വയനാട്ടിലെ സഹോദരങ്ങൾക്കായി ക്ലബ്ബ് സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. 100 പേർക്ക് പെൻഷൻ നൽകുന്ന കാരുണ്യ ജാലകം പദ്ധതിയുടെവിതരണം ഗുരുവായൂർ മുനിസിപ്പൽ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു. പൂക്കോട് പാലിയേറ്റീവ് കെയർ സെൻററിനുള്ള അവശ്യവസ്തുക്കളുടെ വിതരണം നഗരസഭ മുൻ ചെയർമാൻ ടി.ടി ശിവദാസൻ നിർവഹിച്ചു. ഓട്ടിസം ബാധിച്ച കുട്ടികൾക്കുള്ള സഹായം നടൻ ശിവജി ഗുരുവായൂർ വിതരണം ചെയ്തു. നഗരസഭ കൗൺസിലർമാരായ നിഷി പുഷ്പരാജ്, ബിബിത മോഹനൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഗിരീഷ് ഗീവർ സ്വാഗതവും ട്രഷറർ ചാർലി മാലിയമാവ് നന്ദിയും പറഞ്ഞു. സ്ഥാപക ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു. ജോർജ് തരകൻ, പ്രോഗ്രാം കൺവീനർ ബാബു വർഗീസ്, വൈസ് പ്രസിഡൻ്റ് കെ.ബി ഷൈജു, ജോയിന്റ് സെക്രട്ടറി വി.കെ അനിൽകുമാർ, പി.ആർ ഒ.ടി.ഡി വാസുദേവൻ, കെ.കെ സേതുമാധവൻ, കെ.ആർ ചന്ദ്രൻ, ബിന്ദു ജയ്സൺ എന്നിവർ നേതൃത്വം നൽകി. ക്ലബ്ബിൽ പുതിയതായി അംഗത്വമെടുത്ത 140 പേർക്ക് മെമെൻ്റോകൾ വിതരണം ചെയ്തു. വിദ്യാഭ്യാസ കായിക അവാർഡുകളും വിതരണം ചെയ്തു.