ഗുരുവായൂർ: അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ചൊവ്വല്ലൂർപടി മന്നിക്കര ക്ഷേത്രത്തിനടുത്ത് പടിയത്ത് വീട്ടിൽ സുനിൽകുമാറാ(53)ണ് മരിച്ചത്. ഒരാഴ്ച മുമ്പ് ചൊവ്വല്ലൂർ പടി മില്ലുംപടി ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. സുനിൽകുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ അമിതവേഗത്തിൽ എത്തിയ മറ്റൊരു ബൈക്കിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണു ഗുരുതരമായി പരിക്കേറ്റ സുനിൽകുമാർ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെയാണ് മരിച്ചത്. കിണർ പണിക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം നടക്കും. ഭാര്യ: സുഖി. മക്കൾ: ഗായത്രി, ശ്രീകുട്ടി, കിച്ചു.