ചാവക്കാട്: പ്രവാസി ക്ഷേമ- പുനരധിവാസ പ്രവർത്തനങ്ങളിൽ കേന്ദ്രഗവണ്മെൻ്റിൻ്റെ വിഹിതം ഉറപ്പുവരുത്തുവാൻ പ്രവാസി സംഘടന കൂട്ടായ്മ ശ്രമിയ്ക്കണമെന്ന് കേരള പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ കെ.വി അബ്ദുൽ ഖാദർ ആവശ്യപ്പെട്ടു. നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ സംഘടിപ്പിച്ച കേരള പ്രവാസി ക്ഷേമനിധി അംഗത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
60 വയസ് കഴിഞ്ഞ പ്രവാസികൾക്ക് പെൻഷൻ നൽകാനാവാത്തത് സാമ്പത്തിക സ്ഥിതി അനുകൂലമല്ലാത്തതുകൊണ്ടാണെന്നും പരിഗണിക്കപ്പെടേണ്ടണ്ടതാണ് മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ വി.സി.കെ ഷാഹുൽ അദ്ധ്യക്ഷത വഹിച്ചു. ബദറുദ്ദീൻ ഗുരുവായൂർ ആമുഖ പ്രഭാഷണം നടത്തി. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബുഷ്റ ലത്തീഫ്, കൗൺസിലർ ഫൈസൽ കാനാമ്പുള്ളി, രാജൻ മാക്കൽ, ഇല്യാസ് ബാവു, ഫിറോസ് തൈപ്പറമ്പിൽ, സി.എം. ജനീഷ്, ഹക്കീം ഇമ്പാർക്ക്, ജാഫർ കണ്ണാട്ട്, ആർ.വി.സി.ബഷീർ, മുഹമ്മദുണ്ണി അൽ അമാനി, ഹരിദാസ് പാലക്കൽ തുടങ്ങിയവർ സംസാരിച്ചു. ഷെബീർ ശോഭ ഡിജിമാക്സ്, സുഭാഷ് പൂക്കാട്ട്, പി.കെ.ഫസലുദ്ദീൻ, സി.പി ബാബു, സി.എം.മുജീബ്, സി.എം.അക്ബർ, റഹീം മണത്തല, അരുൺ സുബ്രഹ്മണ്യൻ, അർഫാൻ ആഷിക്ക്, സിന്ധു സുഭാഷ്, അനീഷ ബദർ, തസ്നി സലീം,ഗായത്രി സുബ്രഹ്മണ്യൻ, നീഷ്‌മ സനോജ്, ഷഫീറ ആഷിക്ക്, രമ്യകൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി. ക്യാമ്പിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു. അടുത്ത ദിവസങ്ങളിൽ റോയൽ വി ഹെൽപ്പിൽ സേവനം തുടർന്നും ലഭ്യമാവുമെന്ന് സംഘാടകർ അറിയിച്ചു.